Latest NewsNewsIndia

‘ശ്രീരാമൻ മാംസാഹാരിയായിരുന്നു’: എൻ.സി.പി നേതാവിന്റെ പരാമർശം വിവാദത്തിൽ

ന്യൂഡൽഹി: ശ്രീരാമൻ മാംസാഹാരിയായിരുന്നുവെന്ന് പറഞ്ഞ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ജിതേന്ദ്ര അവ്ഹാദിനെതിരെ സോഷ്യൽ മീഡിയ. എൻസിപി നേതാവിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയുമായിരുന്നു. ജിതേന്ദ്രയുടെ പരാമർശങ്ങൾ ബിജെപിയിൽ നിന്ന് വൻതോതിലുള്ള തിരിച്ചടിക്ക് കാരണമായി, കൂടാതെ ശ്രീരാമനെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് പാർട്ടിയും അദ്ദേഹത്തിനെതിരെ പരാതി നൽകി.

‘രാമൻ നമ്മുടേതാണ്, അവൻ ബഹുജനാണ്. രാമൻ വേട്ടയാടി ഭക്ഷിക്കാറുണ്ടായിരുന്നു. ഞങ്ങൾ സസ്യഭുക്കുകളാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ അവനെ ഞങ്ങളുടെ ആദർശമായി കണക്കാക്കുകയും ആട്ടിറച്ചി കഴിക്കുകയും ചെയ്യുന്നു. അവൻ സസ്യഭുക്കല്ല, മാംസാഹാരിയായിരുന്നു’, ഒരു റാലിയെ അഭിസംബോധന ചെയ്യവേ ജിതേന്ദ്ര പറഞ്ഞു.

ശ്രീരാമൻ എന്താണ് കഴിച്ചിരുന്നതെന്നും ജിതേന്ദ്ര അവ്ഹദ് ചോദിച്ചു. ക്ഷത്രിയന്മാർ പരമ്പരാഗതമായി മാംസാഹാരികളാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയെ വെജിറ്റേറിയൻ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവാദ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ഇപ്പോഴും മാംസാഹാരികളാണെന്നും അവരും ശ്രീരാമന്റെ ഭക്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button