Latest NewsIndiaNews

ബലേനോ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ്, എര്‍ട്ടിഗ; 50 ജീവനക്കാര്‍ക്ക് പുതിയ കാറുകൾ സമ്മാനിച്ച് ഐ.ടി കമ്പനി !

ചെന്നൈ: തങ്ങളുടെ സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തിലധികം ജോലിചെയ്ത 50 ജീവനക്കാര്‍ക്ക് കാറുകളും ഓഹരികളും നല്‍കി ഐ.ടി. കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സ്ഥാപനമാണ് വ്യത്യസ്തമായ രീതിയിൽ തങ്ങളുടെ ജീവനക്കാരോട് നന്ദി അറിയിച്ചത്. ഐഡിയസ്2ഐടി ടെക്‌നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തലവനായ മുരളി തന്റെ 50 ജീവനക്കാർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി വിവിധതരം ബ്രാൻഡ്-ന്യൂ കാറുകൾ സമ്മാനിച്ചു.

2009ൽ മുരളി തന്റെ ഭാര്യയോടൊപ്പം ഈ സ്ഥാപനം സ്ഥാപിച്ചു. ഈ സംരംഭത്തിന്റെ തുടക്കം മുതൽ കുറച്ച് ജീവനക്കാർ തനിക്ക് ഒപ്പം നിന്നിട്ടുണ്ടെന്നും അവരുടെ പിന്തുണയ്‌ക്ക് പണം തിരികെ നൽകുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരോട് ഇഷ്ടമുള്ള കാറുകള്‍ തിരഞ്ഞെടുക്കാന്‍ കമ്പനി മേധാവികള്‍ ആവശ്യപ്പെട്ടു. ജീവനക്കാര്‍ കാറുകളുടെ വിവരം കൈമാറിയ ഉടന്‍ 50 കാറുകള്‍ വാങ്ങി സമ്മാനിച്ചു. കൂടാതെ 33 ശതമാനം ഓഹരികള്‍ 38 ജീവനക്കാര്‍ക്ക് അനുവദിച്ച് അവരെ കമ്പനിയുടെ ഓഹരിയുടമകളാക്കി.

കമ്പനിസ്ഥാപകരായ മുരളി വിവേകാനന്ദനും ഭവാനി രാമനും ചേര്‍ന്നാണ് 50 ജീവനക്കാര്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറിയത്. ‘ഞാനും എന്റെ പങ്കാളിയുമാണ് കമ്പനിയുടെ ഓഹരി പങ്കാളികള്‍. ബലേനോ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്‌സ്, എര്‍ട്ടിഗ എന്നീ കാറുകളാണ് സമ്മാനമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷവും ജീവനക്കാര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. അന്ന് 100 കാറുകളാണ് ജീവനക്കാര്‍ക്ക് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button