കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും, ഓര്‍ത്തഡോക്‌സ് സഭ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. സജി ചെറിയാന്റെ പ്രസ്താവനയെ സഭ തള്ളി.
Read Also: അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; പൊട്ടിത്തെറി കേട്ട് ഞെട്ടി നാട്ടുകാർ, ഒരാൾക്ക് പരിക്ക്
‘കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും മലങ്കര സഭ നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. അവര്‍ വിളിച്ചാല്‍ ആ പരിപാടിയില്‍ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കും. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്. ക്രിസ്ത്യാനികളെ മനസ്സിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് അവരുടെ കുഴപ്പമാണ്’, കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോന്‍ മാര്‍ ദിയസ് കോറസ് പറഞ്ഞു.
Post Your Comments