KeralaLatest NewsNews

‘എന്തുകൊണ്ട് ഞാൻ ബി.ജെ.പിയിൽ ചേർന്നു’? – തുറന്നു പറഞ്ഞ് മേജർ രവി

തിരുവനന്തപുരം: താൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി നടനും സംവിധായകനുമായ മേജർ രവി. തന്റെ പക്കൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ആളുകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും മേജർ രവി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

താൻ പല പാർട്ടികളിലും ചേർന്നതായി പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തിൽ പരക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവി. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ സാധാരണക്കാർക്കായി പ്രവർത്തിക്കണമെന്നാണ് തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിക്കൊപ്പം കൈ ചേർക്കുക മാത്രമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ ആഴ്ചയാണ് മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തത്. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും അദ്ദേഹം നാമനിർദേശം ചെയ്തിരുന്നു. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും മേജർ രവിയും അടുത്തിടെ ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button