ന്യൂഡൽഹി: ഇന്ത്യയിൽ തരംഗം ആവാൻ ഒരുങ്ങി ഡോർ ടു ഡോർ ഇന്ധന ഡെലിവറി. ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചു നൽകുന്ന തരത്തിലാണ് ഇതിന്റെ സർവീസ്. അതുകൊണ്ടു തന്നെ പെട്രോൾ തീർന്നു പോയാലും വഴിയിൽ കിടന്നുപോകുമെന്ന് ഇനി വിഷമിക്കേണ്ടതില്ല. വ്യക്തികൾക്കോ രജിസ്റ്റർ ചെയ്യാത്ത മറ്റ് സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ ഇന്ധനം കൊണ്ടുപോകാനും വിതരണം ചെയ്യാനും അനുവാദമില്ല എന്ന് നമുക്കറിയാം.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് ഇന്ത്യയിൽ പ്രധാനമായും ഇന്ധനവിതരണം നടത്തുന്നത്. ഈ ഇന്ധനവിതരണ കമ്പനികൾ തന്നെയാണ് ഓൺലൈൻ വഴി ഇന്ധനവിതരണം വീട്ടുപടിക്കൽ എത്തിക്കാനും നേതൃത്വം നൽകുന്നത്. നിലവിൽ പ്രധാന മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇന്ധനം വാതിൽക്കൽ എത്തിക്കുന്ന സേവനം ആരംഭിച്ചിട്ടുള്ളത്.
നിലവിൽ ഇന്ത്യൻ ഓയിലിന്റെ സേവനമായ Fuel@Call വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. FuelBuddy, Hamsafar, PepFuels, Repos Energy തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികളും ഇപ്പോൾ ഇന്ത്യയിൽ ഇന്ധന വിതരണ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവിൽ ഈ സേവനങ്ങൾ ലഭ്യമാകുന്നത്. വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും ഓൺലൈൻ ഇന്ധനവിതരണം വ്യാപിക്കപ്പെടുന്നതാണ്.
Post Your Comments