Latest NewsKeralaNews

ട്രെയിനിൽ ചാടിക്കയറി: ട്രെയിനിനും ട്രാക്കിനും ഇടയില്‍ കുടുങ്ങി യാത്രക്കാരൻ്റെ കൈ അറ്റു, സംഭവം കായംകുളത്ത്

അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസില്‍ ഒപ്പം കൊണ്ടുപോയി.

കായംകുളം: ട്രെയിൻ ഓടുന്നതിനിടെ ചാടിക്കയറിയ യാത്രക്കാരൻ്റെ കൈ അറ്റു. ട്രെയിനിനും ട്രാക്കിനും ഇടയില്‍ കുടുങ്ങിയാണ് അപകടം. തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ സഞ്ചരിച്ചിരുന്ന നാഗ്പൂര്‍ സ്വദേശി രവിയാണ് അപകടത്തിൽപ്പെട്ടത്.

read also: എയര്‍ബസിന്റെ വിരുന്നിൽ പങ്കെടുത്തത് 2,600 ജീവനക്കാർ: 700 ലധികം ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നു ഇയാൾ. ട്രെയിൻ കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്ത് ഇറങ്ങുകയായിരുന്നു. ട്രെയിൻ എടുത്തപ്പോള്‍ ഓടിക്കയറുന്നതിനിടെ അപകടം ഉണ്ടായി, ഇടത്തേ കൈ അറ്റുപോവുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചു. അറ്റുപോയ കൈ ഐസ് ബാഗിലാക്കി ആംബുലസില്‍ ഒപ്പം കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button