ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി തിരുച്ചിറപ്പള്ളിയിൽ എത്തി. തമിഴ്‌നാട്, ലക്ഷദ്വീപ്, കേരളം എന്നിവടങ്ങളിലാണ് രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഇട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നടന്ന ചടങ്ങിൽ 20,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ അദ്ദേഹം തന്റെ വേദന പങ്കുവെച്ചു.
2023 ലെ അവസാന ഏതാനും ആഴ്ചകൾ തമിഴ്‌നാട്ടിലെ നിരവധി ആളുകൾക്ക് ബുദ്ധിമുട്ടായിരുന്നു. കനത്ത മഴ കാരണം പലരുടെയും ജീവൻ തന്നെ നഷ്ടപ്പെട്ടു. പ്രദേശവാസികൾക്ക് പിന്തുണ ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാര്യമായ സ്വത്ത് നഷ്‌ടവും ഉണ്ടായിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങളുടെ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ തമിഴ്‌നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ജനക്കൂട്ടത്തിന് സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതുവർഷം ആശംസിച്ചു. 2024-ൽ തന്റെ ആദ്യ പൊതുപരിപാടി തമിഴ്‌നാട്ടിൽ നടക്കുന്നുവെന്നത് ഒരു ഭാഗ്യമാണെന്നും ഇന്ന് ഏതാണ്ട് 20,000 കോടി രൂപയുടെ വികസന പദ്ധതികൾ തമിഴ്നാടിന്റെ പുരോഗതിക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി മോദിയെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഗവർണർ ആർഎൻ രവിയും ചേർന്ന് സ്വീകരിച്ചു. തമിഴ്‌നാട്ടിലെ ഭാരതിദാസൻ സർവകലാശാലയുടെ 38-ാമത് ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post Your Comments