Latest NewsKeralaNews

സഭാധ്യക്ഷന്‍മാര്‍ മണിപ്പൂരിനെ മറന്ന് മോദിയുടെ വിരുന്നില്‍ ഒന്നിച്ചു: പിണറായി വിജയന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചെറുവിരലനക്കാത്തവരാണ് സൗഹൃദം നടിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മണിപ്പൂരില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷ ചിന്താഗതിയുള്ളവര്‍ ആക്രമണത്തെ അപലപിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വികസന പദ്ധതികള്‍ക്കുവേണ്ടി കൂട്ടായ പ്രയത്‌നമാണ് നടത്തേണ്ടത്. അതേസമയം, വിരുദ്ധ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിറവത്തെ നവകേരളസദസില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button