തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ജനുവരി 4 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ മിതമായ മഴയാണ് അനുഭവപ്പെടുക. നിലവിൽ, ഭൂമധ്യരേഖക്ക് സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും, തെക്ക്-കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അറബിക്കടലിന്റെ മധ്യഭാഗത്ത് എത്തുന്നതോടെ കൂടുതൽ ശക്തി പ്രാപിക്കും. ഇതിനെ തുടർന്നാണ് മഴ കനക്കുന്നത്.
ഇന്ന് കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശിയേക്കും. കൂടാതെ, തെക്കൻ അറബിക്കടലിന്റെ മധ്യഭാഗങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ അവസരങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുന്നതിനാൽ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
Also Read: പുതുവർഷത്തിലും റെക്കോർഡിനരികെ നിലയുറപ്പിച്ച് സ്വർണം: അറിയാം ഇന്നത്തെ നിരക്കുകൾ
Post Your Comments