Latest NewsNewsIndia

ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

മുംബൈ: ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മുംബൈ ഛത്രപതി സംഭാജിനഗറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയില്‍ പുലര്‍ച്ചെ 2:15 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

READ  ALSO: രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷം, കേരളത്തിൽ എൽഡിഎഫ് ഭരിക്കുന്നതിനാൽ റേഷൻവിതരണം നന്നായി നടക്കുന്നു: യെച്ചൂരി

‘പുലര്‍ച്ചെ 2:15ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു, ഞങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്പോള്‍, ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ആറ് പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ അകത്ത് കയറി പരിശോധിച്ചപ്പോള്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.- അഗ്‌നിശമന ഉദ്യോഗസ്ഥനായ മോഹന്‍ മുഗ്‌സെ എഎന്‍ഐയോട് പറഞ്ഞു.

കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചിട്ടുള്ളതെന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
തീപിടിത്തം ഉണ്ടായപ്പോള്‍ 10-15 തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉറങ്ങുകയായിരുന്നു. അതേസമയം, തീപിടിക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button