പാലക്കാട്: ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പുതുശേരി പഞ്ചായത്തിന് സമീപത്തെ സിഗ്നലില്‍ വച്ചാണ് നാല് ലോറികളും രണ്ട് കാറുകളും കൂട്ടിയിടിച്ചത്.
Read Also : അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
ഇന്ന് രാവിലെയാണ് അപകടം നടന്നത്. വാളയാര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുന്നില്‍ പോയ കാര്‍ സഡന്‍ ബ്രേക്കിട്ടതോടെ പിന്നാലെ വന്ന ലോറികള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏറ്റവും പുറകിലുണ്ടായിരുന്ന ലോറിയുടെ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
Read Also : മുഖം മിനുക്കി മൂന്നാർ-ബോഡിമെട്ട് റോഡ്: ഉദ്ഘാടനം ജനുവരി 5-ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എത്തും
പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Post Your Comments