കുട്ടികളുടെ ഫാഷൻ സെഗ്മെന്റിൽ ഇന്ത്യയിലെ ആദ്യത്തെ എഐ വെർച്വൽ ബ്രാൻഡ് അംബാസഡറെ അവതരിപ്പിച്ച് ടൈനി മാഫിയ. കേരളത്തിൽ പിറവിയെടുത്ത് ആഗോള വിപണികളിലേക്ക് കടക്കുന്ന കുട്ടികളുടെ ലക്ഷ്വറി ഫാഷൻ സ്റ്റാർട്ടപ്പാണ് ടൈനി മാഫിയ. എഐ വെർച്വൽ അംബാസഡർ എത്തിയതോടെ ബിസിനസ് ലോകത്തെ പുതിയ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് കമ്പനി. ‘അന്ന’ എന്ന പേര് നൽകിയിരിക്കുന്ന എഐ വെർച്വൽ അവതാറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
പുതിയ തലമുറയിലെ രക്ഷിതാക്കളുടെ ആവശ്യവും അഭിരുചികളും തിരിച്ചറിഞ്ഞ്, വൈവിധ്യമാർന്ന ഇന്തോ-വെസ്റ്റേൺ ലക്ഷ്വറി ഉൽപ്പന്നങ്ങൾ ഈ സെഗ്മെന്റിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതുവഴി കിഡ്സ് ഫാഷൻ ബ്രാൻഡ് വിഭാഗത്തിൽ മികച്ച വിപണി വിഹിതം കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. www.tinymafia.com എന്ന വെബ്സൈറ്റ് വഴിയും, പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും ടൈനി മാഫിയയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. പുതുവർഷം മുതലാണ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമായി തുടങ്ങുക. 2024 ഏപ്രിൽ മാസത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ എക്സ്ക്ലൂസീവ് സ്റ്റോറുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
Post Your Comments