ന്യൂഡൽഹി: പുതിയ ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുതിക്കുന്നു. 2023 ഡിസംബർ 22-ലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.471 ബില്യൺ ഡോളർ വർദ്ധിച്ച്, 620.441 ബില്യൺ ഡോളറായി. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ വിദേശനാണ്യ ശേഖരം എത്തിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ ഇതുവരെ വിദേശനാണ്യ ശേഖരത്തിലേക്ക് 58 ബില്യൺ ഡോളറാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
വിദേശനാണ്യ ശേഖരത്തിലെ സുപ്രധാന ഘടകം എഫ്സിഎ (വിദേശ കറൻസി സ്വത്തുക്കൾ) ആണ്. ഇക്കാലയളവിൽ എഫ്സിഎ 4.698 ബില്യൺ ഡോളറാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കണക്കുകൾ ആർബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈയാഴ്ച സ്വർണ ശേഖരത്തിന്റെ വളർച്ചയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതുൽ ശേഖരത്തിൽ പ്രധാനമായും യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ, പൗണ്ട് എന്നീ കറൻസികൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. 2021 ഒക്ടോബറിൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 645 ബില്യൺ ഡോളറിൽ എത്തിയിരുന്നു.
Also Read: ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍…
Post Your Comments