KeralaLatest NewsNews

മദ്യപിച്ച് വാഹനമോടിക്കുമ്പോൾ സംഭവിക്കുന്നത്: ഓർമ്മപ്പെടുത്തലുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മദ്യപാനം ഒരു വ്യക്തിയുടെ സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങൾ ഗുരുതരമായേക്കാമെന്നും എംവിഡി വ്യക്തമാക്കി.

Read Also: ‘എന്റെ ജാതകത്തിൽ എഴുതിയത് കണ്ട് ഞാൻ ഞെട്ടിപ്പോയി, അതില്‍ കൃത്യമായി എല്ലാം എഴുതിയിരിക്കുന്നു’: സലിം കുമാർ

മദ്യപിച്ച് വാഹനമോടിക്കുമ്പോൾ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാലതാമസം ഉണ്ടാകും. മദ്യചലനങ്ങളെയും പ്രവർത്തികളുടെ ഏകോപനത്തെയും ബാധിക്കുന്നു. പ്രതികരണ സമയം കുറയുന്നു. മദ്യം മസ്തിഷ്‌കത്തിന്റെ പ്രതികരണ സമയം മന്ദഗതിയിലാക്കുന്നു. ഇതുമൂലം റിഫ്‌ലക്‌സ് ആക്ഷൻ സാധ്യമാകാതെ വരുന്നുവെന്ന് എംവിഡി ചൂണ്ടിക്കാട്ടി.

അമിത ആത്മവിശ്വാസവും തന്മൂലം അപകടകരമായ കാര്യങ്ങൾ ചെയ്യാനുള്ള വ്യഗ്രതയും റിസ്‌ക് എടുക്കലുമാണ് മറ്റൊരു പ്രധാന പ്രശ്‌നം. അമിതവേഗതയും മൂന്നുപേർ കയറി വാഹനം ഓടിക്കുന്നതും രാത്രിയിൽ പരിശോധന കുറവാണ് എന്ന ധാരണയിൽ അപകടകരമായ വാഹന ഉപയോഗവും എല്ലാം പുതുവർഷ ആഘോഷങ്ങളിൽ സാധാരണമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഈ ദിവസങ്ങളിലാണെന്ന് എംവിഡി കൂട്ടിച്ചേർത്തു.

Read Also: പുതുവത്സരാശംസകൾ: 2024-നെ സ്വാഗതം ചെയ്ത് ഓസ്‌ട്രേലിയയും ന്യൂസിലൻഡും

shortlink

Related Articles

Post Your Comments

Related Articles


Back to top button