Latest NewsNewsIndia

മുംബൈയില്‍ വന്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണ്‍ കോള്‍: അന്വേഷണമാരംഭിച്ച് പൊലീസ്

മുംബൈ: മുംബൈയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍ കോള്‍. കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ എത്തിയത്. പോലീസ് സംഘങ്ങള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഫോണ്‍ വിളിച്ച ആളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Read Also: പുതിയ ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശനാണ്യ ശേഖരം: 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

അതേസമയം, ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തില്‍ അന്വേഷണം ഇഴയുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത
പൊലീസ് സംശയാസ്പദായ സാഹചര്യത്തില്‍ സിസിടിവിയില്‍ കണ്ടെത്തിയ ആളുടെ രേഖചിത്രം തയ്യാറാക്കുകയാണ്. അന്വേഷണം  എന്‍ഐഎയ്‌ക്കോ
പ്രത്യേക സെല്ലിനോ കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button