PathanamthittaKeralaLatest NewsNews

മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

ജനുവരി 13ന് വൈകിട്ട് ശുദ്ധിക്രിയകളും, 14-ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ തുറക്കും. മേൽശാന്തി ആഴിയിൽ അഗ്നി പകർന്ന് കഴിഞ്ഞാൽ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. ജനുവരി 15-നാണ് മകരവിളക്ക്.

ജനുവരി 13-ന് വൈകിട്ട് ശുദ്ധിക്രിയകളും, 14-ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. 15-ന് പുലർച്ചെ 2:46-ന് മകരസംക്രമ പൂജ ഉണ്ടായിരിക്കുന്നതാണ്. പതിവുപൂജകൾക്കു ശേഷം അടയ്ക്കുന്ന നട വൈകിട്ട് 5:00 മണിക്ക് വീണ്ടും തുറക്കും. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കുന്നതാണ്.

Also Read: ‘അതാണ് ബിജെപി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങളെ നിയമിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്’- മോദി

15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ഭക്തർക്ക് 19 വരെ നെയ്യഭിഷേകത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്നേദിവസം ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും ഉണ്ടായിരിക്കും. 20 വരെയാണ് ദർശനം നടത്താൻ കഴിയുക. 21-ന് തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കുകയും, തുടർന്ന് രാവിലെ രാജപ്രതിനിധി ശബരീശ ദർശനം നടത്തിയ ശേഷം നട അടയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button