MalappuramKeralaNattuvarthaLatest NewsNews

നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസ്: ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ പ്രതിക്ക് വെട്ടേറ്റു

നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്.

വെള്ളിയാഴ്ച രാത്രി 12-ഓടെയാണ് നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്താണ് സംഭവം. ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയതിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാർച്ച് 29-ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം മഞ്ചേരി നഗരസഭാ 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52)നെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അബ്ദുൽ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Read Also : മന്ത്രിമാർ രാജിവെച്ചെങ്കിലും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കുക ആജീവനാന്ത പെൻഷൻ

ഒരു വിഷയത്തിൽ മധ്യസ്ഥ ചർച്ച കഴിഞ്ഞ് മൂന്നുപേർക്കൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. 30-ന് വൈകുന്നേരം ആറുമണിയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിവെച്ചാണ് അബ്ദുൾ ജലീൽ മരിച്ചത്.

കേസിലെ മുഖ്യപ്രതിയായ ഷുഹൈബിനെ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. കൃത്യം നടന്ന ചൊവ്വാഴ്ച രാത്രി 12.45 മുതൽ ഷുഹൈബിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button