Latest NewsKeralaNews

കോണ്‍ഗ്രസിന്റെ ‘സമരാഗ്‌നി’ ജാഥ ജനുവരി 21ന്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം

ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്

തിരുവനന്തപുരം: 140 നിയമസഭാ മണ്ഡലങ്ങളിലും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നയിക്കുന്ന കേരള പര്യടനം. സമരാഗ്‌നി എന്ന പേരില്‍ നടത്തുന്ന പര്യടനം ജനുവരി 21ന് തുടങ്ങും. 21ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് സമാപിക്കും.

ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി ജനുവരി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അതത് ജില്ലകളുടെ പുറത്തുള്ള 140 പേര്‍ക്ക് ചുമതല നല്‍കും. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

READ ALSO: വിനീഷ ഹിന്ദു ആയിരുന്നു, ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ പള്ളിയിലായിരുന്നു ചടങ്ങുകൾ: സ്റ്റെബിന്‍

അതേസമയം, ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. ചികിത്സാവശ്യാര്‍ഥം അമേരിക്കയ്ക്ക് പോകാനായി പത്ത് ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. അതുകൊണ്ടു തന്നെ അധ്യക്ഷന്റെ അസാന്നിധ്യത്തിലായിരിക്കും പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button