Latest NewsKeralaNews

താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്ക്: വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാൻ അനുവദിക്കില്ല

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി പോലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നടപടി. ഞായറാഴ്ച്ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെയാണ് താമരശ്ശേരി ചുരത്തിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Read Also: സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക്​ പ​തി​ച്ചു ​ന​ൽ​കി​: തഹസിൽദാർക്ക്​ നാലുവർഷം കഠിന തടവ്

താമരശ്ശേരി ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങളും അനുവദിക്കില്ല. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ല. ചുരത്തിലെ കടകൾ നാളെ വൈകിട്ട് 7 മണിക്ക് അടയ്ക്കാനും താമരശ്ശേരി പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി.

Read Also: വിനീഷ ഹിന്ദു ആയിരുന്നു, ഹിന്ദുവേഷത്തില്‍ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ പള്ളിയിലായിരുന്നു ചടങ്ങുകൾ: സ്റ്റെബിന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button