Latest NewsKeralaNews

കേരളത്തിലൂടെ ഓടുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി; വിശദവിവരം

തിരുവനന്തപുരം: കേരളത്തിലൂടെ കടന്നുപോകുന്ന വിവിധ ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ദക്ഷിണ-മധ്യ റെയില്‍വെയ്ക്ക് കീഴിലുള്ള ഹസൻപർത്തി, ഉപ്പൽ റെയിൽവേ സ്റ്റേഷനുകളിലെ ട്രാഫിക് നിയന്ത്രണം മൂലമാണ് വിവിധ ദീർഘദൂര സർവീസുകള്‍ റദ്ദാക്കിയതെന്ന് റെയിൽവേ അറിയിച്ചു. ഇവിടങ്ങളില്‍ പാളത്തില്‍ അറ്റകുറ്റപണികൾ നടന്നുകൊണ്ടിരിക്കുകയാണ്. എറണാകുളത്തുനിന്നുള്ള നിസാമുദ്ദീന്‍ എക്സ്പ്രസ് ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്.

വിവിധ തീയതികളില്‍ റദ്ദാക്കിയ ട്രെയിനുകൾ:

എറണാകുളം – ഹസ്റത്ത് നിസാമുദ്ദീൻ എക്സ്പ്രസ് (12645) ഡിസംബർ 30നും ജനുവരി ആറിനുമുള്ള സർവീസ് റദ്ദാക്കി. ജനുവരി രണ്ടിനും ഒമ്പതിനുമുള്ള നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസും (12646) റദ്ദാക്കി. ജനുവരി ഒന്നിലെയും എട്ടിലെയും ബറൗണി- എറണാകുളം എക്സ്പ്രസും (12521) ജനുവരി അഞ്ചിലെയും പന്ത്രണ്ടിലെയും എറണാകുളം -ബറൗണി എക്സ്പ്രസും (12522) റദ്ദാക്കി.ജനുവരി 4,5,7,11,12 തീയതികളിലെ ഗൊരഖ്പുര്‍- കൊച്ചുവേളി എക്സ്പ്രസും (12511) 2,3,7,9,10 തീയതികളിലെ കൊച്ചുവേളി -രഖ്പുര്‍ എക്സ്പ്രസും (12512) റദ്ദാക്കിയിട്ടുണ്ട്. ജനുവരി മൂന്നിലെ കോര്‍ബ-കൊച്ചുവേളി എക്സ്പ്രസ് (22647), ഒന്നിലെ കൊച്ചുവേളി- കോര്‍ബ എക്സ്പ്രസും (22648) സർവീസ് നടത്തില്ല. ജനുവരി രണ്ട്, ഒമ്പത് തീയതികളിലെ ബിലാസ്പൂർ- തിരുനെൽവേലി എക്സപ്രസ് (22619), ഡിസംബർ 31ലെയും ജനുവരി ഏഴിലെയും തിരുനെൽവേലി – ബിലാസ്പൂ‍ർ എക്സ്പ്രസും (22620) റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button