Latest NewsKeralaNews

എഴുന്നളളത്തിന് എത്തിച്ച ആന കുഴഞ്ഞുവീണ് ചരിഞ്ഞു

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നു നാട്ടുകാര്‍

പത്തനംതിട്ട: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് എത്തിച്ച ആന കുഴഞ്ഞു വീണു. ഇന്ന് രാവിലെയോടെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്തിച്ചപ്പോഴാണ് ആന കുഴഞ്ഞു വീണത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വൈകിട്ടോടെയാണ് ആന ചരിഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ട് ചന്ദ്രശേഖരനാണ് ചരിഞ്ഞത്.

read also: ചരിത്രം കുറിച്ച് സംരംഭക വർഷം പദ്ധതി: സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നു നാട്ടുകാര്‍ ആരോപിച്ചു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button