ErnakulamLatest NewsKeralaNattuvarthaNews

ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ കൊച്ചി മെട്രോയും! ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ സർവീസ്

ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് തീരുമാനം

കൊച്ചി: കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി മെട്രോയും. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് തീരുമാനം. പുലർച്ചെ ഒരു മണിക്കാകും ആലുവ, എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസ്.

പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്രാ ക്ലേശം ഉണ്ടാകാതിരിക്കാനാണ് കൊച്ചി മെട്രോ സർവീസുകൾ പുനക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും, തിരികെ പോകുന്നതിനും കൊച്ചി മെട്രോ സർവീസ് സഹായകരമാകുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Also Read: ശ്വാസം മുട്ടിച്ച് ലൈം​ഗികസുഖം നേടുന്ന അസ്ഫിക്സോഫീലിയ അപകടം പിടിച്ചത് : പരാജയപ്പെട്ടാൽ മരണം ഉറപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button