Latest NewsNewsIndia

സ്വിമ്മിംഗ് പൂളിൽ 9 വയസുകാരി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ നീന്തൽ കുളത്തിൽ 9 വയസ്സുകാരി മരിച്ച നിലയിൽ. ബെംഗളൂരുവിലെ വർത്തൂർ – ഗുഞ്ചൂർ റോഡിലെ അപ്പാർട്ട്‌മെന്റിലെ സ്വിമ്മിങ് പൂളിലാണ് സംഭവം. മാനസ എന്ന 9 വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി അബദ്ധത്തിൽ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് അപ്പാർട്ട്‌മെന്റിലെ താമസക്കാർ വ്യക്തമാക്കുന്നത്.

Read Also: തൊണ്ണൂറുകളുടെ പ്രൗഢി! മുംബൈയിലെ ആദ്യ മാൾ ലേലത്തിന്, കരുതൽ തുക കോടികൾ

നീന്തൽ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്റെ വയറിൽ തട്ടിയാണ് കുട്ടി വീണതെന്നും ചിലർ പറയുന്നു. എന്നാൽ, മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂ. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Read Also:  ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്: കാഴ്ച പരിമിതി 100 മീറ്ററിൽ താഴെ മാത്രം, റെഡ് അലർട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button