ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കാഴ്ച പരിമിതി 100 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. മൂടൽ മഞ്ഞ് അതിരൂക്ഷമായി തുടരുന്നതിനാൽ വിമാന സർവീസുകളെയും, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഏകദേശം നൂറിലധികം വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്.
മൂടൽ മഞ്ഞിനെ തുടർന്ന് റോഡ് ഗതാഗതവും റെയിൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയിലെ നിരവധി ട്രെയിൻ സർവീസുകൾ ഇന്ന് റദ്ദ് ചെയ്തു. അതിശൈത്യവും കനത്ത മൂടൽ മഞ്ഞും ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. നിലവിൽ, ഡൽഹിയിലെ വായു ഗുണനിലവാരം 356 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 400-ന് മുകളിൽ വരെ എത്തിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് ഈ സാഹചര്യം തുടരുന്നതിനാൽ അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. അതിനാൽ, റോഡ് ഗതാഗതത്തിലും വിമാന സർവീസുകളിലും സുരക്ഷ ഉറപ്പുവരുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുറത്തിറക്കിയിട്ടുണ്ട്.
Also Read: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്ന് നേരിയ ഇടിവ്
Post Your Comments