ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് താക്കീത് നല്‍കി ബിജെപി. ഗുസ്തി ഫെഡറേഷനില്‍ ഇനി ഇടപെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ദേശീയ തലത്തില്‍ വലിയ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബിജെപി നടപടി കടുപ്പിക്കുന്നത്.
Read Also: മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ല: സിപിഎം
ഗുസ്തി ഫെഡറേഷന്‍ പിരിച്ച് വിട്ടതിന് പിന്നാലെ, ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി താല്‍കാലിക സമിതിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ചിരുന്നു. ഭൂപീന്ദര്‍ സിംങ് ബജ്വയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്കാണ് ചുമതല. വിലക്ക് നേരിട്ട ഭരണസമിതിക്ക് പകരം അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചെങ്കിലും വനിത അധ്യക്ഷ വേണമെന്ന താരങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചിട്ടില്ല. ഭൂപീന്ദര്‍ സിംങ് ബജ്വയാണ് അഡ്‌ഹോക് കമ്മിറ്റി തലവന്‍.
Post Your Comments