KeralaIndiaNews

മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ല: സിപിഎം

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും സിപിഎം രംഗത്ത് എത്തി. ഇന്നത്തെ യുഡിഎഫിന്റെയും ബിജെപിയുടേയും രാഷ്ട്രീയ അധ:പതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിച്ചു.

Read Also: ബസ് ട്രക്കിലിടിച്ച് തീപിടിച്ച് കത്തി:13 മരണം

‘രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാല്‍ കോണ്‍ഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാര്‍ട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണ്. അവരെയെന്തിന് ഭയപ്പെടണം. ഡീന്‍ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ല’, സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button