Latest NewsNewsIndia

‘ഭാരത് റൈസ്’ ഉടൻ വിപണിയിലേക്ക്, പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് ഭാരത് റൈസ് വാങ്ങാൻ കഴിയുക

ന്യൂഡൽഹി: സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന ‘ഭാരത് റൈസ്’ എന്ന ബ്രാൻഡിലുള്ള അരി ഉടൻ വിപണിയിൽ എത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് ഭാരത് റൈസ് വാങ്ങാൻ കഴിയുക. രാജ്യത്ത് അരിയുടെ വില ഓരോ വർഷവും ഉയരുന്ന സാഹചര്യത്തിലാണ് ‘ഭാരത് റൈസ്’ എന്ന ആശയത്തിന് കേന്ദ്രസർക്കാർ രൂപം നൽകിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമാകും.

നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് അരി വിൽക്കുക. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറ വിൽപ്പന കിലോഗ്രാമിന് 43.3 രൂപയാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 14.1 ശതമാനം വർദ്ധനവാണ് അരിവിലയിൽ ഉണ്ടായിട്ടുള്ളത്.

Also Read: അൽപ്പം പാലും മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ രുചിയൂറുന്ന ഈ പ്രഭാത ഭക്ഷണം റെഡി

ഭാരത് എന്ന ബ്രാൻഡിന് കീഴിൽ ഇതിനോടകം മാവും പയറും വിപണിയിൽ ലഭ്യമാണ്. കൂടാതെ, ഈ വർഷം നവംബർ ആറാം തീയതി 27.50 രൂപ നിരക്കിൽ ‘ഭാരത് ആട്ടയും’ പുറത്തിറക്കിയിട്ടുണ്ട്. 10 കിലോ, 30 കിലോ എന്നീ പായ്ക്കറ്റുകളിലാണ് ആട്ട വാങ്ങാൻ കഴിയുക. ഗോതമ്പിന്റെ വില ഉയർന്നതോടെയാണ് ഭാരത് ആട്ട എന്ന ബ്രാൻഡിൽ ആട്ടയും വിപണിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button