ന്യൂഡൽഹി: രാജ്യത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ വമ്പൻ ഹിറ്റായി മാറിയ ഭാരത് അരി ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലും വിൽപ്പനയ്ക്ക് എത്തുന്നു. ഭാരത് ബ്രാൻഡിലുള്ള അരിയും ആട്ടയും റെയിൽവേ സ്റ്റേഷനുകളിൽ വിൽക്കാൻ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് തീരുമാനിച്ചത്. മൊബൈൽ വാനുകൾ ഉപയോഗിച്ചാണ് അരി വിതരണം നടത്തുക. ഇതിനായുള്ള വാനുകൾ സജ്ജമായിട്ടുണ്ട്. ഭാരത് അരിയുടെ 5 കിലോ, 10 കിലോ പാക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
അടുത്ത മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷനുകളിൽ ഭാരത് അരിയുടെ വിതരണം ഉണ്ടായിരിക്കുക. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂർ വിൽപ്പന ഉണ്ടാകും. അതേസമയം, വിപണനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവയ്ക്കരുതെന്ന് അധികൃതർ അറിയിച്ചു. അരി വിൽപ്പനയ്ക്ക് പ്രത്യേക ലൈസൻസോ, ചാർജോ റെയിൽവേ ഈടാക്കുന്നതല്ല. റെയിൽവേ സ്റ്റേഷനുകളിൽ എവിടെ വാൻ പാർക്ക് ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ അത് ഡിവിഷണൽ ജനറൽ മാനേജറാണ് തീരുമാനിക്കുക. ഭാരത് അരി കിലോയ്ക്ക് 29 രൂപയും ആട്ടയ്ക്ക് 27.50 രൂപയുമാണ് നിരക്ക്.
Also Read: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പടയോട്ടം, വഴിയോരക്കടകൾ തകർത്തെറിഞ്ഞു
Post Your Comments