കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി.
10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. ബി.ജെ.പി.യുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപന നടത്തുന്നത്.
അഞ്ചാം പീടികയിൽ സി.വി. സുമേഷ്, പി.ആർ. രാജൻ, അരുൺ കൈതപ്രം, റജീവ് കല്യാശ്ശേരി, സത്യൻ കരിക്കൻ, പ്രകാശൻ കീച്ചേരി, ഒ.പി. രതീഷ് എന്നിവർ നേതൃത്വംനൽകി.
Post Your Comments