ന്യൂഡല്‍ഹി: ആഗ്ര-ലക്നൗ എക്‌സ്പ്രസ് വേയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഉന്നാവോയ്ക്ക് സമീപം വന്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു.
Read Also: കിടിലൻ ഫീച്ചറുകൾ; 2024ൽ വരാനിരിക്കുന്ന 5 മികച്ച ഫോണുകൾ ഏതൊക്കെ?
കാഴ്ചക്കുറവ് മൂലം ഡബിള്‍ ഡക്കര്‍ ബസ് നിയന്ത്രണം വിട്ട് റോഡിലെ സെന്‍ട്രല്‍ ഡിവൈഡറില്‍ ഇടിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് ആറ് വാഹനങ്ങളെങ്കിലും പുറകിലായി ഇടിച്ചു. ഇത് അപകടങ്ങളുടെ ഒരു പരമ്പരയ്ക്ക് തന്നെ കാരണമായി.
ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. മറ്റ് 24 യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ആറുപേരെ പിന്നീട് ലക്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി.
Post Your Comments