Latest NewsNewsIndia

റോബര്‍ട്ട് വാദ്രയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളുടെ അനുയായിയാണ് റോബര്‍ട്ട് വാദ്രയെന്ന് ഇഡി പറയുന്നു. കൂട്ടുപ്രതിയായ സി.സി തമ്പിയുമായി വാദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇഡി ആരോപിച്ചു.

Read Also: കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ത്ത​ൻ​പാ​ലം രാ​ജേ​ഷി​ന്‍റെ ആ​ക്ര​മ​ണം: അ​ഞ്ച് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് കുറ്റകൃത്യത്തിന്റെ വരുമാനത്തില്‍ നിന്ന് സമ്പാദിച്ച ലണ്ടനിലെ ഒരു പ്രോപ്പര്‍ട്ടി റോബര്‍ട്ട് വാദ്ര നവീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കേസില്‍ യുഎഇ ആസ്ഥാനമായുള്ള എന്‍ആര്‍ഐ വ്യവസായിയും യുകെ പൗരനുമായ സുമിത് ചദ്ദയ്ക്ക് എതിരെ
പുതിയ കുറ്റപത്രം സമര്‍പ്പിച്ചതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button