KeralaLatest NewsNews

‘അന്ന് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അവഗണിച്ചു’; ആഘോഷങ്ങൾക്കായി സമയം ചിലവിട്ട ഓട്‌സിൽ ആശുപത്രിയിലായെന്ന് നടി രഞ്ജിനി ഹരിദാസ്

 

അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് മലയാളികൾക്ക് ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോൾ ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യിൽ ഡ്രിപ് ഇട്ടതിന്‍റെ ചിത്രവും പങ്കുവച്ചാണ് താന്‍ ആശുപത്രിയില്‍ ആണെന്ന വിവരം രഞ്ജിനി അറിയിച്ചത്. കഴിഞ്ഞ ദിവസവും താൻ ഒരു പാർട്ടിക്ക് പോയിരുന്നു, അന്ന് കണ്ട ചെറിയ ലക്ഷണങ്ങളെ അവ​ഗണിച്ചു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യമെന്നും രഞ്ജിനി പറയുന്നു.

ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ആണെങ്കില്‍ പോലും അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്. നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്‍പ് തന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അന്ന് അവഗണിക്കുകയായിരുന്നുവെന്നും ആഘോഷങ്ങൾക്കായി സമയം മാറ്റിവെച്ചപ്പോൾ ആരോഗ്യം ശ്രദ്ധിച്ചില്ലെന്നും നടി പറയുന്നു.

ക്രിസ്മസ് നല്ലരീതിയില്‍ തന്നെ ആഘോഷിച്ചു. എന്നാല്‍ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല എന്നും ആളുകളെ ഓർമപ്പെടുത്തിക്കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button