Latest NewsKeralaNews

കുര്‍ബാനയെച്ചൊല്ലി തര്‍ക്കം, പള്ളിയില്‍ ചേരിതിരിഞ്ഞ് അടി: സംഭവം പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ

6.30 ന് തുടങ്ങേണ്ട കുര്‍ബാന അർപ്പണം രാത്രി എട്ടര മണിയ്ക്ക് ആരംഭിച്ചു.

കൊച്ചി: കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ പള്ളിയില്‍ വിശ്വാസികളുടെ പൊരിഞ്ഞ അടി. പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിലാണ് കുര്‍ബാന അര്‍പ്പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്.

read also: എലിസബത്ത് തങ്കമാണ്, ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല, വിധി: ബാല പറയുന്നു

സിനഡ് നിര്‍ദേശ പ്രകാരമുള്ള ഏകീകൃത കുര്‍ബാന ചൊല്ലണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ നിര്‍ദേശം. എന്നാൽ ഒരു വിഭാഗം ഇതിനെ എതിര്‍ത്തതാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേയ്ക്ക് എത്തിച്ചത്. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം തര്‍ക്കം നീണ്ടു. തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ, പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. പഴയ രീതിയിലുള്ള കുര്‍ബാന നടത്താമെന്ന് ഇടവക വികാരി സമ്മതിച്ചതിനെ തുടര്‍ന്ന് 6.30 ന് തുടങ്ങേണ്ട കുര്‍ബാന അർപ്പണം രാത്രി എട്ടര മണിയ്ക്ക് ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button