KeralaLatest NewsNews

ശർക്കര പ്രതിസന്ധിക്ക് പരിഹാരം: ശബരിമലയിൽ പ്രസാദ വിതരണത്തിലുള്ള നിയന്ത്രണം നീക്കി

കരുതൽ ശേഖരമായി ശർക്കരയുടെ ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്

ശബരിമല: ശബരിമലയിൽ അപ്പം, അരവണ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം പിൻവലിച്ച് ദേവസ്വം ബോർഡ്. ശർക്കരയുടെ ലഭ്യത കുറവിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രസാദ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. മണ്ഡല കാലത്ത് പ്രസാദ വിതരണത്തിനുള്ള ശർക്കര എത്തിക്കുന്നതിന് മഹാരാഷ്ട്രയിലുള്ള കമ്പനികൾക്കാണ് കരാർ നൽകിയിട്ടുള്ളത്. പ്രതിദിനം 3 ലോഡ് ശർക്കര എത്തിക്കാനാണ് കരാർ. എന്നാൽ, ഇവ സമയബന്ധിതമായി സന്നിധാനത്ത് എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രസാദ വിതരണം അനിശ്ചിതത്വത്തിലായത്.

ഗതാഗത പ്രശ്നങ്ങളെ തുടർന്നാണ് ലോഡ് എത്താൻ വൈകിയത്. ഡിസംബർ 22ന് വൈകിട്ട് 6:00 മണിക്ക് എത്തേണ്ട ശർക്കര ലോഡ് അടുത്ത ദിവസം 9:00 മണിയോടെയാണ് എത്തിയത്. ലോഡ് എത്താൻ വൈകുന്ന സാഹചര്യം ഉണ്ടായതോടെ കരുതൽ ശേഖരമായി ശർക്കരയുടെ ലോക്കൽ പർച്ചേസ് നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ടെൻഡർ അംഗീകരിച്ചാൽ ആവശ്യമായ ശർക്കര ഉടൻ തന്നെ എത്തുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ മണ്ഡലപൂജാ സമയത്തും, മകരവിളക്ക് ഉത്സവത്തിനും പ്രസാദ വിതരണം സുഗമമായി നടത്താൻ കഴിയുന്നതാണ്.

Also Read: ക്രോം ബ്രൗസറിൽ പുതിയ അപ്ഡേറ്റ് എത്തി! പാസ്‌വേഡ് ചോർത്താൻ ശ്രമിച്ചാൽ ഇനി പിടി വീഴും

shortlink

Related Articles

Post Your Comments

Related Articles


Back to top button