KeralaLatest NewsNews

ശബരിമലയിൽ മണ്ഡലപൂജ നാളെ: തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും

നാളെ രാവിലെ 10:30-നും 11:30-നും ഇടയിലാണ് മണ്ഡലപൂജ നടക്കുക

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്കേറുന്നു. നാളെയാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് മുന്നോടിയായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തിച്ചേരുന്നതാണ്. തുടർന്ന് വൈകിട്ട് 5:50 ഓടെ തങ്ക അങ്കിയും വഹിച്ചുള്ള പേടകം സന്നിധാനത്ത് എത്തും. ശേഷം വിഗ്രഹത്തിൽ തങ്കി അങ്കി അണിയിച്ച് വൈകിട്ട് നട അടച്ച് ദീപാരാധന നടക്കുന്നതാണ്.

നാളെ രാവിലെ 10:30-നും 11:30-നും ഇടയിലാണ് മണ്ഡലപൂജ നടക്കുക. ശേഷം ശബരിമല നട നടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30-ന് വീണ്ടും നട തുറക്കും. അവധി ദിനങ്ങൾ ആയതിനാൽ ഇന്നലെ വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്നലെ അപ്പാച്ചിമേട് വരെയാണ് ദർശനത്തിനെത്തിയ അയ്യപ്പന്മാരുടെ ക്യൂ നീണ്ടത്. നിലവിൽ, സന്നിധാനം മുതൽ ശബരിപീഠം വരെ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനം നടത്തിയത്.

Also Read: ഇലയട വ്യത്യസ്തമായ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ: രുചിയിൽ കേമമാണ്

ഒരു മണിക്കൂറിൽ ഏകദേശം 4300 ഓളം പേർ ദർശനം നടത്തുന്നുണ്ടെന്നാണ് കണക്ക്. സ്കൂൾ അവധി ദിവസങ്ങൾ ആയതിനാൽ കുട്ടികളും കൂടുതലായി എത്തുന്നുണ്ട്. നിലവിൽ, 15 മണിക്കൂറോളം കാത്തുനിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button