ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡൽഹി പോലീസും എൻഐഎയും പരിശോധന നടത്തി. എന്നാൽ, പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വൈകിട്ട് അഞ്ച് മണിയോടെയാണ് ഡൽഹിയിലെ എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായത്. എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഫയർഫോഴ്‌സിന് ഫോൺ സന്ദേശം ലഭിച്ചത്.
ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി.
Post Your Comments