പുതുവര്‍ഷത്തില്‍ ഞെട്ടിക്കാന്‍ നോട്ട് 13 സീരീസ് ഫോണുമായി റെഡ്മി. അടുത്ത വർഷത്തിന്റെ ആദ്യ മാസം നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പുതുവർഷത്തിൽ സാംസങ് ഗാലക്സി എസ് 24 അൾട്ര മുതൽ നിരവധി പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കും. സാധാരണക്കാരായ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഫോൺ ആണ് റെഡ്മി വിപണിയിലെത്തിക്കുക. റെഡ്മിയുടെ നോട്ട് 13 5ജി ആണ് വിപണി കീഴടക്കാൻ എത്തുന്നത്. മിഡ് ബഡ്ജറ്റ് സെഗ്മെൻ്റിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ എത്തുന്നത്. ജനുവരി 4ന് ഫോൺ ഇന്ത്യയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
റെഡ്മി നോട്ട് 12 സീരീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിന്‍ഗാമിയായിട്ടായിരിക്കും വരുന്നത്. ഈ ഫോണുകൾ നേരത്തെ തന്നെ കമ്പനി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫോണുകൾ തന്നെ ആയിരിക്കും കമ്പനി ഇന്ത്യയിൽ എത്തിക്കാനും ശ്രമിക്കുക. പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന്റെ ഭാഗമായ ട്വീറ്റും റെഡ്മി പുറത്ത് വട്ടിരുന്നു. ഇതിനിടയില്‍ റെഡ്മി നോട്ട് 13 ഫൈവ് ജി സീരിസിന്റെ നാല് വേരിയന്റുകളുടെ വിവരങ്ങൾ ലീക്കായിരിക്കുകയാണ്.
Snapdragon 7s Gen2 ആയിരിക്കും ഈ ഫോണുകളുടെ പ്രൊസസർ എന്നാണ് കമ്പനി ഇപ്പോൾ നൽകുന്ന സൂചന. മാത്രമല്ല രണ്ട് വശത്തായും ഗ്ലാസ് ബോഡി ഡിസൈനാണ് ഫോണിന് നൽകിയിരിക്കുന്നത് എന്നും സൂചനയുണ്ട്. ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. വാര്‍ട്ടര്‍ ഫ്രൂഫ് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സവിശേഷതകൾ:
- റെഡ്മി നോട്ട് 13-4 ജിയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടാണ് ഇതിനുള്ളത്.
- 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയന്റില്‍ പ്രതീക്ഷിക്കാം.
- സ്‌നാപ്ഡ്രാഗണ്‍ 685 ചിപ് സെറ്റാണ് ഇതിന്റെ കരുത്ത്.
- റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അള്‍ട്രാ ചിപ്പാണുള്ളത്.
- 5000 Fw-FF¨v ബാറ്ററിയും 67 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടിങ്ങും ഉണ്ടാവും.
- 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്.
- റെഡ്മി നോട്ട് 13 പ്രോ പ്ലസില്‍ 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പാനലും കര്‍വ്ഡ് എഡ്ജ് അമോലെഡ് പാനല്‍ ലഭിക്കും.
- ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്.
- 5000 Fw-FF¨v ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടും 7200 അള്‍ട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്.
അതേസമയം, സാംസങ്ങിന്റെ ഗാലക്സി 23 സീരീസ് ഫോണുകൾ, വിവോ എക്സ് 100 സീരീസ് ഫോണുകൾ, വൺപ്ലസിന്റെ 12 തുടങ്ങിയ ഫോണുകളും ജനുവരി മാസം പുറത്തിറങ്ങുന്നതായിരിക്കും. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും എസ് 24 സീരീസിൽ ഉണ്ടായിരിക്കുക. വിവോ എക്സ് 100, എക്സ് 100 പ്ലോ എന്നീ ഫോണുകൾ ആയിരിക്കും വിവോ പുറത്തിറക്കുക.
Post Your Comments