KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു, 128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഓരോ മണിക്കൂറിലും നാല് പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഇന്നും വർദ്ധനവ്. പുതുതായി 128 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയർന്നു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും കേരളത്തിലാണ്. ഇന്ന് രാജ്യത്ത് ആകെ 312 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഓരോ മണിക്കൂറിലും നാല് പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് കോവിഡ് പടർന്നുപിടിക്കുന്നതിൽ 54 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ നാല് പേർക്ക് ജെഎൻ വൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള വകഭേദമാണ് ജെഎൻ വൺ.

Also Read: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു

ജെഎൻ വൺ വകഭേദം വേഗത്തിൽ പടരുന്നതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും രോഗം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടില്ലെങ്കിൽ രോഗ വ്യാപനതോത് വർദ്ധിക്കുന്നതിന് കാരണമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button