ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സുരന്‍കോട്ടില്‍ മൂന്ന് നാട്ടുകാര്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു. അതേസമയം, ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയില്‍ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
Read Also: ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ കൂട്ടയടി, പോലീസുകാർക്കും പരിക്കേറ്റു
ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാര്‍ത്യം മറച്ചുവെക്കാന്‍ സര്‍ക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും വിമര്‍ശിച്ചു.
Post Your Comments