ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കക്കിടെ പുതിയ അത്യാധുനിക ക്രൂസ് മിസൈലുകള്‍ അവതരിപ്പിച്ച് ഇറാന്. 1000ത്തിലേറെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘തലൈഹ്’, യുദ്ധക്കപ്പലില്‍ നിന്ന് തൊടുക്കാവുന്ന 100 കിലോമീറ്റര്‍ ദൂരപരിധിയുള്ള നാസിര്‍ എന്നീ മിസൈലുകളാണ് ഇറാന് നാവികസേന മേധാവി ഷഹ്റാം അവതരിപ്പിച്ചത്.
Read Also: പ്രണയത്തിൽ നിന്ന് പിന്മാറി: ഐടി ജീവനക്കാരിയെ ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ
സഞ്ചാരത്തിനിടെ ലക്ഷ്യം മാറ്റാന്‍ കഴിയുന്ന സ്മാര്‍ട്ട് മിസൈലാണ് തലൈഹ്.
യു.എസും ഇസ്രായേലുമായി വാക് പോര് മുറുകുന്നതിനിടെയാണ് ഇറാന് പുതിയ ആയുധങ്ങള്‍ അവതരിപ്പിച്ച് ശക്തിപ്രകടനം നടത്തുന്നത്.
അതേസമയം, യമനിലെ ഹൂതി വിഭാഗം ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യംവെച്ച് അയച്ച നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യു.എസ്.
യു.എസ്.എസ് ലബൂണ്‍ ഗൈഡഡ് മിസൈല്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ തകര്‍ത്തത്. ചെങ്കടലിലെ ആക്രമണങ്ങളില്‍ ഇറാന് വ്യക്തമായ പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ആരോപിച്ചിരുന്നു.
Post Your Comments