കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂ എന്ന് നിയുക്ത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഇനി നല്ല വേഷം വന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിക്കുകയാണെങ്കില്‍ മാത്രം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിച്ചാല്‍ മാത്രമെ മന്ത്രിയ്ക്ക് അഭിനയിക്കാന്‍ പറ്റുകയുള്ളൂ എന്നാണ് ഗണേഷ് കുമാർ പറയുന്നത്. മന്ത്രിക്ക് അഭിനയിക്കാന്‍ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി വേണം. അത് നടക്കട്ടെ എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.
മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തിനുള്ള മറുപടി നൽകുകയായിരുന്നു ഗണേഷ് കുമാർ. കാലാവധി പൂര്‍ത്തിയാക്കിയ ഗതാഗതമന്ത്രി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പകരം ഇനി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ആയിരിക്കും മന്ത്രിസഭയിലെത്തുക.
അതേസമയം, തിയേറ്ററില്‍ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ ഗണേഷ് കുമാര്‍ അഭിനയിക്കുന്നുണ്ട്. അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിച്ചതെന്ന് ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. നേര് പോലുള്ള നല്ല ചിത്രങ്ങളില്‍ മാത്രമേ ഇനി താന്‍ അഭിനയിക്കൂ എന്നദ്ദേഹം പറയുന്നു.
Post Your Comments