Latest NewsKeralaNews

അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി; വെറുതെ വിട്ട് കോടതി, മാപ്പ് പറഞ്ഞ് പരാതിക്കാരി – പിന്നിൽ എസ്.എഫ്.ഐ എന്ന് ആരോപണം

കണ്ണൂർ: വ്യാജ പോക്സോ കേസിൽ കുടുക്കിയ അധ്യാപകനെ വെറുതെ വിട്ട് കോടതി. ഇരിട്ടി കാ​ക്ക​യ​ങ്ങാ​ട് പാ​ല ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ അധ്യാപകനായ എ.​കെ. ഹസ്സ​ൻ മാസ്റ്ററെയാണ് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത്. മു​ഴ​ക്കു​ന്ന് സ്വ​ദേ​ശിയായ അദ്ദേഹം കെ.​പി.​എ​സ്.​ടി.​എയുടെ സം​സ്ഥാ​ന നി​ർ​വാ​ഹ​സ​മി​തി അംഗം കൂടിയായിരുന്നു. നാലു വി​ദ്യാ​ര്‍ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചെന്നായിരുന്നു ഇയാൾക്കെതിരെ ഉയർന്ന കേസ്.

കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു. പരാതി നൽകിയ പെൺകുട്ടി അധ്യാപകന്റെ കാൽതൊട്ട് മാപ്പുചോദിക്കുകയും തങ്ങൾ കരുവാക്കപ്പെടുകയായിരുന്നു​വെന്ന് തുറന്നു പറയുകയും ചെയ്തു. മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മ​ട്ട​ന്നൂ​ര്‍ അ​തി​വേ​ഗ പോ​ക്സോ കോ​ട​തിയിലായിരുന്നു കേസ് വിചാരണ. സ്പെ​ഷ​ല്‍ ജ​ഡ്ജ് അ​നീറ്റ ജോ​സ​ഫാണ് കുറ്റക്കാരന​ല്ലെന്ന് കണ്ട് ഹസ്സനെ വെറുതെ വിട്ടത്.

രാഷ്ട്രീയ ​നേതൃത്വം പെൺകുട്ടികളെ കരുവാക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. സാമൂഹികമായി ഒറ്റപ്പെട്ട നാളുകളിൽ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയോടെ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​നയും എസ്.എഫ്.ഐയും തന്നെ കരുവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button