തിരുവനന്തപുരം: നമ്മളിൽ പലരും ട്രെയിൻ യാത്ര നടത്തുന്നവരാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചെയ്യേണ്ടതെന്താണ് വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്.
പ്രശ്നങ്ങളുണ്ടായാൽ ഉടൻ തന്നെ റെയിൽവേ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം. 9846200180, 9846200150, 9846200100 എന്നിവയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ പോലീസിന്റെ കൺട്രോൾ റൂം നമ്പറുകൾ. ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സേവ് ചെയ്ത് വെയ്ക്കാമെന്ന് പോലീസ് അറിയിച്ചു.
കൂടാതെ 9497935859 എന്ന വാട്സ് ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങൾ കൈമാറാം.
Read Also: വയനാട്ടിലെ നരഭോജി കടുവ ഇനി ‘രുദ്രൻ’; ആരോഗ്യം വീണ്ടെടുക്കാൻ ദിവസവും 5 കിലോ ബീഫ്
Post Your Comments