KozhikodeLatest NewsKeralaNattuvarthaNews

16 കാരിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം: പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

തലക്കുളത്തൂര്‍ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

കൊയിലാണ്ടി: കോഴിക്കോട് പതിനാറു വയസുകാരിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതികള്‍ക്ക് 25 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തലക്കുളത്തൂര്‍ സ്വദേശികളായ അവിനാഷ്, അശ്വന്ത്, സുബിൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ തടവ് ശിക്ഷയ്ക്ക് പുറമേ എഴുപത്തി അയ്യായിരം രൂപ പിഴയുമടയ്ക്കണം.

Read Also : ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം, ഇക്കുറിയും കാഴ്ചവച്ചത് മികച്ച മുന്നേറ്റം

2022-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ വീട്ടില്‍ കൊണ്ടു വിടാം എന്ന് പറഞ്ഞ് പറ്റിച്ച് പ്രതികള്‍ തൊട്ടടുത്തുള്ള ഒരു മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പിന്നീടാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നതും വീട്ടുകാരുടെ പരാതിയിൽ എലത്തൂര്‍ പൊലീസ് കേസെടുക്കുന്നതും. അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button