Latest NewsNewsBusiness

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം, ഇക്കുറിയും കാഴ്ചവച്ചത് മികച്ച മുന്നേറ്റം

ഡിസംബർ രണ്ടാം വാരം വിദേശ നാണയ ശേഖരത്തിൽ 282 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് വിദേശ നാണയ ശേഖരം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഡിസംബർ രണ്ടാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 911 കോടി ഡോളർ വർദ്ധിച്ച്, 61,597 കോടി ഡോളറിലെത്തി. വിദേശ നാണയങ്ങളുടെ ആസ്തിയിൽ 835 കോടി ഡോളറിന്റെ വർദ്ധനയുണ്ട്. ആഗോളവിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് എന്നിവ മികച്ച മൂല്യ വർദ്ധനവ് നേടിയതോടെയാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുതിച്ചുയർന്നത്.

ഡിസംബർ രണ്ടാം വാരം വിദേശ നാണയ ശേഖരത്തിൽ 282 കോടി ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം ഇക്കാലയളവിൽ 44.6 കോടി ഡോളർ ഉയർന്ന് 4,758 കോടി ഡോളറിൽ എത്തി. അതേസമയം, സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സിന്റെ മൂല്യം 13.5 കോടി ഡോളർ വർദ്ധിച്ച്, 1832 കോടി ഡോളറായി.

Also Read:നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

2021 ഒക്ടോബർ മാസമാണ് രാജ്യത്തെ വിദേശ നാണയ ശേഖരം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നത്. അന്ന് 64,500 കോടി ഡോളറായിരുന്നു മൂല്യം. അതിനുശേഷം രൂപയുടെ മൂല്യ തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചിരുന്നു. ഇതോടെ, വിദേശ നാണയ ശേഖരം താഴേക്ക് പതിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. എന്നാൽ, പിന്നീടുള്ള മാസങ്ങളിൽ രൂപ കൂടുതൽ കരുത്താർജ്ജിച്ചതോടെ വിദേശ നാണയ ശേഖരം വീണ്ടും കുതിച്ചുയരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button