തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം. മൂന്നുവർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയായി 2000 രൂപ വീതം അനുവദിച്ചു. വണ്ടിപ്പെരിയാറിൽ നടന്ന പീരുമേട് നിയോജക മണ്ഡലം നവകേരള സദസ്സിൽ നൽകിയ നിവേദനം പരിഗണിച്ചും ജില്ലയിലെ സിപിഎം, സിഐടിയു നേതാക്കളുടെ ഇടപെടലുകളെ തുടർന്നുമാണ് നടപടി. 2,268 തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കും. ഇതിന് 45.36 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
എക്സ്ഗ്രേഷ്യ ധനസഹായം അനുവദിക്കണമെന്ന് കെപിഎൽഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ എന്നിവർ തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എച്ച്ഇഇഎ(സിഐടിയു)യും പീരുമേട് ടീ കമ്പനി, കോട്ടമല, ബോണാമി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികളും ആവശ്യമുന്നയിച്ച് നവകേരള സദസ്സിൽ നിവേദനം നൽകി. ലേബർ കമ്മീഷണറുടെ കത്ത് കൂടി പരിഗണിച്ച് തൊഴിൽ വകുപ്പ് തുക അനുവദിക്കുകയായിരുന്നു.
Read Also: ‘ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശത്രു അയാളാണ്’: പേര് വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ
Post Your Comments