ഈ ക്രിസ്മസിന് നല്ല നാടന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കാം

 

ബീഫ് (കഷ്ണങ്ങളാക്കിയത്) 1 കിലോ
ചെറിയ ഉള്ളി 1 1/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍സ്പൂണ്‍
സവാള 1 കപ്പ്
പച്ചമുളക് 4 എണ്ണം
തക്കാളി 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മുളക്‌പൊടി 1 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍
ഗരം മസാല അരടീസ്പൂണ്‍
കുരുമുളക്‌പൊടി അരടീസ്പൂണ്‍
തേങ്ങാക്കൊത്ത് 1 ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് 3 എണ്ണം
വെളിച്ചെണ്ണ 4 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ബീഫ്, ഉപ്പ് , മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക.

ഇത് ഒരു പ്രഷര്‍ കുക്കറില്‍ അരക്കപ്പ് വെള്ളമൊഴിച്ചു നാലോ അഞ്ചോ വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവാളയും ചേര്‍ത്ത് വഴറ്റിയെടുക്കുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി ചേര്‍ത്ത് നന്നായി വഴന്നു വരുമ്പോള്‍ ഇതിലേക്കു മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്,ഗരം മസാലയും ചേര്‍ത്ത് കൊടുത്തു മസാലയുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കുക.

ശേഷം ഇതിലേക്കു വേവിച്ചുവച്ച ബീഫ് ചേര്‍ത്ത് മൂടിവെച്ചു 15 മിനിറ്റ് നന്നായി വേവിച്ചെടുക്കുക.

മുകളില്‍ എണ്ണ തെളിഞ്ഞു വരുമ്പോള്‍ തീ ഓഫ് ചെയ്യാം. മറ്റൊരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത്, ചെറിയഉള്ളി അരിഞ്ഞത്, കറിവേപ്പില, വറ്റല്‍മുളകും ചേര്‍ത്ത് മൂപ്പിച്ചെടുക്കുക.

ഇത് ബീഫ് റോസ്റ്റിലേക്കൊഴിച്ച് കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.

നാടന്‍ ബീഫ് റോസ്റ്റ് തയ്യാറായി.

Share
Leave a Comment