KeralaLatest NewsNewsLife StyleFood & Cookery

രുചികരമായ ബീഫ് റോസ്റ്റ് ഉണ്ടാക്കാം

മലയാളികള്‍ക്ക് രുചികരമായ ഭക്ഷണത്തോട് എന്നും പ്രിയമാണ്. ബീഫ് വിഭവങ്ങളോട് മലയാളികള്‍ക്കുള്ള താല്‍പ്പര്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ‘ബീഫ് റോസ്റ്റ്’ തന്നെയാണ് രുചിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബീഫ് റോസ്റ്റ് ഉണ്ടാക്കാൻ അധികം സമയം ഒന്നും വേണ്ട. ഉണ്ടാക്കാനറിയില്ലെന്ന് കരുതി പരീക്ഷിക്കാതിരിക്കണ്ട. ചോറിനും ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊക്കെ കഴിക്കാൻ പറ്റുന്ന കിടിലൻ ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ബീഫ് – 1 കി.ഗ്രാം
സവാള – 2
തക്കാളി – 2
വെളുത്തുള്ളി – 1/4കപ്പ്
പച്ചമുളക് – 4
ഇഞ്ചി‌ – 1 കഷണം
മസാലപ്പൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 2ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
പെരുംജീരകം – 2 ടീസ്പൂണ്‍
മല്ലിയില – കുറച്ച്
കറിവേപ്പില – പാകത്തിന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം:

ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവ അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടി ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ ബീഫില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ബീഫും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button