KeralaLatest News

ചാലക്കുടിയിലേത് സിപിഎം പ്രവര്‍ത്തകരുടെ സംഘടിത ആക്രമണം, ജീപ്പ് അടിച്ചു തകർത്തു പ്രതിയെ മോചിപ്പിച്ചു: നിസ്സഹായരായി പോലീസ്

ചാലക്കുടി: ഡി.വൈ.എഫ്,ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകരും പിന്നീട് സി.പി.എം. പ്രവര്‍ത്തകരും പോലീസിനെ സംഘടിതമായി ആക്രമിക്കുന്ന സംഭവമാണ് ചാലക്കുടിയിലുണ്ടായത്. എണ്ണത്തില്‍ കുറവായിരുന്ന പോലീസില്‍നിന്ന് പ്രതിയെ മോചിപ്പിച്ച് ഓട്ടോയില്‍ കടത്തിക്കൊണ്ടു പോയപ്പോള്‍ നിസ്സഹായരായി നില്‍ക്കാനേ പോലീസിന് കഴിഞ്ഞുള്ളൂ.

പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പോലീസ്ജീപ്പിനു മുകളില്‍ കയറിനിന്ന് അക്രമം കാണിച്ചപ്പോള്‍ തടയാന്‍ ആരുമുണ്ടായില്ല. ഇതിലെ പ്രതിയെ പോലീസ് പിടിച്ചപ്പോഴാകട്ടെ, പോലീസിനെ ആക്രമിക്കുകയും ലാത്തിയടിയെ കൂസാതെ പ്രതിയെ മോചിപ്പിക്കുകയും ചെയ്തു.

രാത്രി സംഘടിച്ചെത്തിയ സി.പി.എമ്മുകാര്‍ ഡിവൈ.എസ്.പിയെ കൈയേറ്റംചെയ്യുമെന്ന സ്ഥിതി വന്നപ്പോഴാണ് പോലീസ് വീണ്ടും ലാത്തി വീശിയത്. ഈ ഘട്ടത്തില്‍പ്പോലും ശക്തമായ പോലീസ് സാന്നിധ്യം സ്ഥലത്തുണ്ടായില്ല. കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുമെന്ന നിലയായപ്പോഴേക്കും ചില നേതാക്കള്‍ പിന്തിരിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ പോലീസിനുനേരേ വീണ്ടും ആക്രമണമുണ്ടാകുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button