തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കുളത്തൂർ മുരളീധരൻ നായർ കൊലപാതകക്കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. സൗത്ത് മൺവിള കൊള്ളുമുറി മുറിയിൽ മായാലക്ഷ്മി വീട്ടിൽ രാജേന്ദ്ര ബാബു ആണ് അറസ്റ്റിലായത്.
ഇന്നലെ ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തി പ്രദേശമായ പാമ്പാടുംപാറയിൽ നിന്നും മൽപിടുത്തത്തിലൂടെ തുമ്പ പൊലീസ് സാഹസികമായിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2006-ൽ കൊലപാതകം നടത്തി ഒളിവിൽ പോയ രാജേന്ദ്ര ബാബുവിനെ തിരുവനന്തപുരം സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലും മലയോരങ്ങളിലും വേഷംമാറി ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിന്നു.
Read Also : പ്രമേഹരോഗികൾക്കും രക്ത സമ്മർദ്ദമുള്ളവർക്കും ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ പ്രഭാത ഭക്ഷണം
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments